ജനപ്രിയ മോഡലുകള്‍ക്ക് മഹീന്ദ്ര 'ഷോക്ക്'! ഇലക്ട്രിക് പവറിലേക്ക് മഹീന്ദ്രയുടെ ഈ കരുത്തരും...

രാജ്യത്തെ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ ജനപ്രിയമായി മാറികൊണ്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം വേഗത്തിലാണ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവികൾക്ക് വളരെയധികം ജനപ്രീതി ഏറി വരുന്ന സമയമാണ് ഇത്. പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി, ടൊയോട്ട, ഫോർഡ് തുടങ്ങിയ കമ്പനികൾ ഇതിനോടകം തങ്ങളുടെ പദ്ധതികൾ വെളിപ്പെടുത്തിക്കഴിഞ്ഞു.

രാജ്യത്തെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വാഹനങ്ങൾ കൊണ്ട് പേരെടുത്തവരാണ്. അതിലെ ഒരു ജനപ്രിയ മോഡലാണ് ബൊലേറോ. 2030 ഓടെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇതിൽ രണ്ട് എണ്ണം സ്കോർപിയോയും ബൊലേറോയുമായിരിക്കും എന്നാണ് കരുതുന്നത്.

ഥാർ.ഇ കൺസെപ്റ്റ് മോഡലിൽ മുന്നിൽ 109 ബിഎച്ച്പി പവറും 135 എൻഎം ടോർക്കും നൽകുന്ന മോട്ടോറും പിന്നിൽ 286 എച്ച്.പിയും 535 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് നൽകിയത്. ഈ പ്ലാറ്റ്‌ഫോം 325 കിലോമീറ്റർ മുതൽ 450 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ള 60 കിലോവാട്ട് മുതൽ 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്കുകൾ വരെ ഉൾക്കൊള്ളും.

മഹീന്ദ്ര ഒരുക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങൾ പോലെ തന്നെ പേരിന് ശേഷം ‘ഇ’ എന്നതുകൂടി നൽകി, Scorpio.e, Bolero.e എന്നിങ്ങനെയായിരിക്കും സ്‌കോർപിയോയുടെയും ബൊലേറോയുടെയും ഇലക്ട്രിക് പതിപ്പുകളും ഒരുങ്ങുന്നത്. ഈ രണ്ട് ഇലക്ട്രിക് മോഡലുകളും ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ എന്നിവ പങ്കിട്ടായിരിക്കും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.