കല്യാണ്‍ ജ്വല്ലേഴ്‌സിന് 180 കോടി ലാഭം; ആകെ വിറ്റുവരവ് 5223 കോടി

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആകെ വിറ്റുവരവ് 5223 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 3884 കോടി ആയിരുന്നു. വിറ്റുവരവില്‍ 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഇക്കാലയളവില്‍ നികുതി കഴിഞ്ഞശേഷമുള്ള ആകെ ലാഭം 180.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ലാഭം 148 കോടി ആയിരുന്നു. 21.51 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി സമര്‍പ്പിച്ച ഔദ്യോഗിക രേഖയില്‍ പറയുന്നു.

ഇന്ത്യയില്‍നിന്നുള്ള വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തെ 3219 കോടിയില്‍നിന്ന് 4512 കോടിയായും ഉയര്‍ന്നു -40 ശതമാനം വളര്‍ച്ച. ഇന്ത്യയില്‍നിന്നുള്ള മൊത്തം ലാഭം 133 കോടിയില്‍നിന്ന് 168 കോടിയായി -26 ശതമാനം വളര്‍ച്ച. ഗള്‍ഫ് മേഖലയില്‍നിന്നുള്ള വിറ്റുവരവ് 683 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 641 കോടി ആയിരുന്നു.

Read more

ഈ വര്‍ഷത്തെ ഇതുവരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്‍കുന്നതായിരുന്നുവെന്നും ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏകീകൃത വിറ്റുവരവില്‍ ഏകദേശം 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.