സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,150 രൂപയായി ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് വില 80 രൂപ വര്‍ദ്ധിച്ച് 57,200 രൂപയായി. എന്നാല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വിപണിയില്‍ വില ഇടിഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5,900 രൂപയിലെത്തി. ഇതോടെ ലൈറ്റ് വെയ്റ്റ് സ്വര്‍ണത്തിന് പവന് വില 47,200 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളി ഗ്രാമിന് 97 രൂപയാണ് വിപണി വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് വില 2,652 ഡോളറാണ്.
സ്വര്‍ണം പവന് സംസ്ഥാനത്തെ വില 57,200 രൂപയാണ്. എന്നാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി ഈടാക്കും. സ്വര്‍ണത്തിനും പണിക്കൂലിയ്ക്കും മൂന്ന് ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജും അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 61,915 രൂപ നല്‍കേണ്ടി വരും.
Read more
അതേസമയം സ്വര്‍ണത്തിന്റെ ഭാവി നാളെ വ്യക്തമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഏറെ ദിവസങ്ങളായി നിക്ഷേപകര്‍ കാത്തിരിക്കുന്നത് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കിനായാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് നാളെ പലിശ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ വിപണിയെയും പലിശ നിരക്ക് കാര്യമായി ബാധിക്കും.