ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നീട്ടി. ജൂലൈ 5ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചിരിക്കുന്നത്.
കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അനുയോജ്യമായ സാഹചര്യത്തില്‍ മാത്രമേ പരീക്ഷ നടത്തുകയുള്ളുവെന്നാണ് കേന്ദ്ര മാനവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചത്. വെബ്‌സൈറ്റ്: ctet.nic.in
वर्तमान परिस्थितियों को देखते हुए 5 जुलाई 2020 को #CBSE द्वारा आयोजित की जाने वाली #CTET परीक्षा को फिलहाल स्थगित करने का निर्णय लिया गया है। स्थितियाँ अनुकूल होने पर परीक्षा की अगली तिथि की घोषणा की जाएगी ।@cbseindia29 pic.twitter.com/he2X4xBIm2
— Dr. Ramesh Pokhriyal Nishank (@DrRPNishank) June 25, 2020
Read more
അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന 10, 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കും.