'പൃഥ്വിരാജിന്റെ തിരക്കഥ പരിശോധിക്കണം'; പിടിവിടാതെ കര്‍ണ്ണി സേന, അക്ഷയ് കുമാര്‍ ചിത്രം വീണ്ടും വിവാദത്തില്‍

അക്ഷയ് കുമാര്‍ ചിത്രം “പൃഥ്വിരാജ്” വീണ്ടും വിവാദത്തില്‍. രജ്പുത് രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയ്ക്ക് “പൃഥ്വിരാജ്” എന്ന് പേരിട്ടത് നേരത്തെ വിവാദമായിരുന്നു. പൃഥ്വിരാജ് എന്ന് മാത്രം വച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ മറ്റൊരു ആവശ്യവുമായി എത്തിയിരിക്കുകയാണ് കര്‍ണ്ണി സേന. ചിത്രത്തിന്റെ തിരക്കഥ തങ്ങളെ കാണിക്കണം എന്നാണ് പുതിയ ആവശ്യം. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ കാര്യങ്ങള്‍ അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിച്ചിരുന്നു. സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവത് എന്ന ചിത്രത്തിനും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Read more

അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്ന സംവിധായകര്‍ ഈ കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണ എന്നും സേന കൂട്ടിച്ചേര്‍ത്തു. 2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലര്‍ ആണ് ചിത്രത്തില്‍ നായിക.