വിശന്നിട്ട് വയ്യ, എന്തിനാണ് ഈ ഉപവാസം? ഭര്‍ത്താവിന് വേണ്ടി നോമ്പു നോറ്റ് സൊനാക്ഷി, വീഡിയോ വൈറല്‍

ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടിയുള്ള ഉപവാസത്തിലാണ് താന്‍ എന്ന് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. കര്‍വാ ചൗത്ത് എന്ന ഉപവാസമാണ് സൊനാക്ഷി എടുത്തിരിക്കുന്നത്. സൊനാക്ഷി മാത്രമല്ല, ഭര്‍ത്താവ് സഹീറും ഈ ഉപവാസം എടുത്തിട്ടുണ്ട്. എന്തിനാണ് ഉപവാസം ഇരിക്കുന്നത് എന്ന ചോദ്യത്തിന് സഹീര്‍ രസകരമായ മറുപടിയാണ് നല്‍കിയത്.

പൂക്കള്‍ കൊണ്ടുള്ള അലങ്കാര വസ്തുവുമായി കളിക്കുന്ന സൊനാക്ഷിയെ ആണ് വീഡിയോയില്‍ കാണാനാവുക. ഇത് കണ്ട സഹീര്‍ എന്താണ് ചെയ്യുന്നത് എന്ന് സൊനാക്ഷിയോട് ചോദിക്കുന്നുണ്ട്. എനിക്ക് വിശന്നിട്ട് വയ്യ എന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല എന്നുമാണ് ഇതിന് സൊനാക്ഷിയുടെ മറുപടി.

തുടര്‍ന്ന് സഹീറിനോട് വിശക്കുന്നുണ്ടോ എന്നും എന്തിനാണ് കര്‍വാ ചൗത്ത് എടുത്തതെന്നും നടി ചോദിച്ചു. നിന്റെ മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നീ എന്നെ കൊല്ലും എന്നായിരുന്നു സഹീറിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ.

നിങ്ങളെ ഒറ്റയ്ക്ക് പട്ടിണിക്ക് ഇടാത്ത ആളെ കണ്ട് പിടിക്കൂ. അതിന് അവര്‍ പറയുന്ന കാരണം എന്താണെങ്കിലും. ഞങ്ങളുടെ ആദ്യത്തെ ഉപവാസം, ഹാപ്പി കര്‍വാ ചൗത്ത് എന്ന ക്യാപ്ഷനോടെയാണ് സൊനാക്ഷി വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Sonakshi Sinha (@aslisona)

Read more