കുട്ടിക്കുറുമ്പുമായി തൈമൂര്‍; പാപ്പരാസികളെ 'മീഡിയ' എന്നു വിളിച്ച് കുട്ടി ഖാന്‍

ജനനം മുതല്‍ തന്നെ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂറിന് പിന്നാലെയുണ്ട് പാപ്പരാസികള്‍. എയര്‍പോട്ടു മുതല്‍ തൈമൂറിന്റെ കളിസ്ഥലം വരെ പാപ്പരാസികള്‍ എത്താറുണ്ട്. തൈമൂറിന്റെ ഒരു വീഡിയോയാണ് ലോക്ഡൗണിനിടെ വൈറലാകുന്നത്.

പാപ്പരാസികള്‍ക്ക് മുന്നിലെത്തി മീഡിയ എന്നാണ് തൈമൂര്‍ പറയുന്നത്. പാപ്പരാസികള്‍ക്ക് മുന്നിലേക്ക് തൈമൂര്‍ ഓടിയെത്തുകയും അലി ഖാനും സെക്യൂരിറ്റിയും കുട്ടി താരത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

പോകുന്നതിനിടെ ചിരിച്ചു കൊണ്ടാണ് മീഡിയ എന്ന് തൈമൂര്‍ പറയുന്നത്. വീണ്ടും തിരിഞ്ഞു നോക്കുന്ന തൈമൂറിന്റെ കുറുമ്പുകളും വീഡിയോയില്‍ കാണാം. ആരാധകരുടെ ഹൃദയം കവരുകയാണ് ഈ വീഡിയോ.

https://www.instagram.com/p/B-58-63HeyL/?utm_source=ig_embed&utm_campaign=embed_video_watch_again