കെജിഎഫ് മുതല്‍ പൃഥ്വിരാജ് വരെ, ചിത്രീകരണം പൂര്‍ത്തിയാക്കാതെ 735 കോടിയുടെ സിനിമകള്‍; സഞ്ജയ് ദത്തിന്റെ തിരിച്ചു വരവിനായി സിനിമാലോകം

ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയ്ക്കായി പോയിരിക്കുകയാണ് സഞ്ജയ് ദത്ത്. പ്രിയ താരം വേഗം രോഗമുക്തനായി തിരിച്ചു വരണമെന്ന ആശംസകളുമായി സിനിമാലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. ചികിത്സയ്ക്കായി സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജയ് കുറിച്ചത്.

അതേസമയം, 735 കോടി രൂപയുടെ ബജറ്റില്‍ ആറ് ചിത്രങ്ങളാണ് സഞ്ജയുടെതായി ഒരുങ്ങുന്നത്. “സഡക് 2” ഒഴികെ മറ്റൊന്നിന്റെയും ചിത്രീകരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മഹേഷ് ഭട്ട് ഒരുക്കുന്ന സഡക് 2 ഓഗസ്റ്റ് 28ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തും.

Bollywood News - Sadak 2 trailer registers over 1 million dislikes ...

സഞ്ജയ് ദത്തിന്റെ മറ്റ് ചിത്രങ്ങള്‍ ഇവയൊക്കെ:

ടോര്‍ബാസ്: അഫ്ഗാനിസ്ഥാനിലെ കുട്ടി ചാവേറുകളെ കുറിച്ചാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍. നര്‍ഗീസ് ഫക്രി നായികയാവുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി. എന്നാല്‍ റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 25 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

Sanjay Dutt starrer Torbaaz to release on Netflix | Entertainment ...

ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ: സഞ്ജയ് ദത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ അജയ് ദേവ്ഗണും സൊനാക്ഷി സിന്‍ഹയും അഭിനയിക്കുന്നുണ്ട്. 80 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

Bhuj: The Pride of India Movie Posters: Ajay Devgn And Sanjay Dutt ...

കെജിഎഫ്: ചാപ്റ്റര്‍ 2: തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന അധീര എന്ന വില്ലന്‍ വേഷത്തിലാണ് സഞ്ജയ് എത്തുക. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടില്ല.

Sanjay Dutt to return to shoot and dub for

ഷംഷേര: 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്. രണ്‍ബീര്‍ കപൂറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈ ചിത്രവും പൂര്‍ത്തിയായിട്ടില്ല.

Shamshera - Wikipedia

പൃഥ്വിരാജ്: അക്ഷയ് കുമാറും മാനുഷി ചില്ലറും വേഷമിടുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഏകദേശം അറുപത് ശതമാനവും ചിത്രീകരിക്കാനുണ്ട്.

Read more

Watch: Akshay Kumar says he is