'യഥാര്‍ത്ഥ ഇരയ്ക്കൊപ്പം #ദിലീപേട്ടനൊപ്പം'; ചര്‍ച്ചയായി ആദിത്യന്‍ ജയന്റെ പോസ്റ്റുകള്‍!

നടി ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ ഇര ദിലീപ് ആണെന്ന് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍. ദിലീപിന്റെയും കാവ്യയുടെയും ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ‘ദിലീപേട്ടനൊപ്പം’ എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ‘യഥാര്‍ത്ഥ ഇരക്കൊപ്പം #ദിലീപിനൊപ്പം’ എന്ന് കുറിച്ച ദിലീപിന്റെ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ദിലീപ് നിരപരാധിയാണ് എന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ ആരോപണങ്ങള്‍ വെറും നുണയാണെന്ന് വാദിക്കുന്ന നിര്‍മ്മാതാവിന്റെ വീഡിയോയും സംവിധായകനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്.

ദിലീപിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് ”കഥ പറയുമ്പോള്‍ കൃത്യമായി പറയു കാക്കനാട് ജയില്‍ അല്ല ആലുവ ജയില്‍ ചുമ്മ ഇരുന്നു അടിക്കുവാണ്” എന്നും ആദിത്യന്‍ കുറിച്ചു. നിരവധി പേരാണ് ആദിത്യന്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്.

അതേസമയം, വിവാഹമോചന വാര്‍ത്തകളിലൂടെയാണ് ആദിത്യന്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധ നേടിയത്. ഭാര്യ ആയിരുന്ന നടി അമ്പിളി ദേവിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമ്പിളിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നടന്‍ നടത്തിയിരുന്നു.

Read more