പാപനാശം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ചിത്രം കൂടിയാണിത്. അനുജന്‍ കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിക്കുന്നത് പ്രാസമുള്ളതല്ലെന്നും എന്നാല്‍ ഭര്‍ത്താവ് സൂര്യക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ജ്യോതിക പറയുന്നത്.
“സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടില്‍ എങ്ങനെ വഴക്കുണ്ടാവുമോ അതു പോലെ. പുരുഷന്‍-പൊണ്ടാട്ടി വഴക്ക്. കാര്‍ത്തിയ്‌ക്കൊപ്പം ഒരു ചിത്രം നടക്കുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ഭുതം തോന്നുന്നു. അതും തമ്പി എന്നു തന്നെ പേര് വന്നതും. ഓര്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു.
Read more
തമ്പിയൊരു ഫാമിലി സിനിമയാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജ്, നിഖില വിമല്‍, അമ്മു അഭിരാമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും പാരലല്‍ മൈന്‍ഡ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ഗോവിന്ദ് വസന്തയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.