സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ് നടി ശാലു മേനോന്‍. സിനിമയില്‍ മാത്രമായിരുന്നു ജയില്‍ കണ്ടത്. അവിടെ ചെന്നപ്പോള്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ല. തന്റെ ജാതകത്തില്‍ ജയലില്‍ പോകണം എന്നുണ്ടായിരുന്നു. പ മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി എന്നാണ് ശാലു പറയുന്നത്.
ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി. അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമയിരുന്നു തനിക്ക് കിട്ടിയ പരിഗണന.
മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ട്. ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു.
എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു താന്‍. അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പല മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി. ആ സമയം താന്‍ കുറച്ച് ബോള്‍ഡായി. ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. തന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു.
Read more
ജോത്സ്യത്തില്‍ വിശ്വസിക്കുന്നുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളാണ് വന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍. ഏഴെട്ട് ഡാന്‍സ് സ്‌കൂളുണ്ട്. സ്‌കൂള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകളുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല എന്നാണ് ശാലു ഒരു അഭിമുഖത്തില്‍ പറയുന്നത്.