ചിക്കൻ കഴിക്കുമ്പോള്‍ ചവച്ച് തുപ്പുകയായിരുന്നു പ്രേം നസീർ ചെയ്തിരുന്നത്: ഷീല

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ തികയുന്നു. ഇപ്പോഴിതാ പ്രേം നസീറിന്റെ ഭക്ഷണ രീതിയെ കുറിച്ച് സംസാരിക്കുകയാണ് നടി ഷീല. 135 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

സെറ്റിൽ എന്ത് ഭക്ഷണം കൊടുത്താലും പ്രേം നസീർ കഴിച്ചിരുന്നു എന്നാണ് ഷീല പറയുന്നത്. കൂടാതെ നോൺ വെജ് ഭക്ഷണങ്ങൾ അദ്ദേഹം കഴിച്ചിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നുവെന്നും ഷീല പറയുന്നു. 135 സിനിമകളിലാണ് പ്രേം നസീർ- ഷീല ജോഡികൾ

“സെറ്റില്‍ എന്തുഭക്ഷണം കൊടുത്താലും കഴിക്കും. പക്ഷേ അദ്ദേഹം നോണ്‍വെജ് കഴിക്കുന്നതിനൊരു പ്രത്യേകതയുണ്ടായിരുന്നു. ചിക്കനൊക്കെ കഴിക്കുമ്പോള്‍ ചവച്ച് തുപ്പുകയായിരുന്നു ചെയ്തിരുന്നത്.

Read more

നമ്മള്‍ മുരിങ്ങാക്കോലൊക്കെ കഴിക്കില്ലേ,sheela അതുപോലെ. എല്ലാ നോണ്‍വെജ് ഭക്ഷണവും അങ്ങനെയാണ് കഴിച്ചിരുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല, ഒരുപക്ഷേ അദ്ദേഹത്തിന് അതാകും ഇഷ്ടം.” എന്നാണ് ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞത്.