മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്- ലാൽ സംവിധാനം ചെയ്ത ‘ഇൻ ഹരിഹർ നഗർ’. ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാൽ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകൻ.
ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തിനേക്കാൾ കോമഡിയായിരുന്നു രണ്ടാം ഭാഗവും മൂന്നാം ഭാഗവും. ഇപ്പോഴിതാ അപ്പുകുട്ടൻ എന്ന കഥാപാത്രത്തിലേക്ക് ജഗദീഷിന് പകരം മറ്റൊരു നടനെ പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് ലാൽ. അമൃത ടിവിയോട് സംസാരിക്കുകയായിരുന്നു ലാൽ.
സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ ആ കഥാപാത്രത്തിലേക്ക് ജഗദീഷിനെ മനസ്സിൽ കണ്ടിരുന്നു എന്നും എന്നാൽ അയാളുടെ ഡേറ്റിനായി ശ്രമിച്ചെന്നും ലാൽ പറഞ്ഞു. എന്നാൽ ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വല്ലാതായി എന്നും ലാൽ പറഞ്ഞു. പിന്നീട് ആ വേഷത്തിലേക്ക് അപ്പാ ഹാജിയെ പരിഗണിച്ചെന്നും ലാൽ പറഞ്ഞു.
എന്നാൽ ഷൂട്ടിങ് മുൻപ് ഒരു ദിവസം ജഗദീഷിനെ താൻ വഴിയിൽ വച്ച് കണ്ടുവെന്നും ഇൻ ഹരിഹർ നഗറിനെ കുറിച്ച് ജഗദീഷിനോട് പറഞ്ഞപ്പോൾ താനെ ആരും സമീപിച്ചില്ല എന്ന് ജഗദീഷ് പറഞ്ഞുവെന്നും തങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞുവെന്നും ലാൽ കൂട്ടിച്ചേർത്തു