'കാക്കനാട് ഒരു പുകയും കണ്ടില്ല, അളിയന്‍ വിളിച്ചു അവരുടെ കണ്ണ് നീറിയില്ല' ആരോപണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് ആഷിഖ് അബു

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സംവിധായകന്റെ വിമര്‍ശനം. മാനുവല്‍ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിഖ് അബു പങ്കുവെച്ചത്.

‘ഞാന്‍ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല. തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു.

എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’, ആഷിഖ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. അതേസമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തും.

Read more

ചട്ടം 300 അനുസരിച്ചാകും മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നുപ്രതിപക്ഷത്തിന്റെ ആരോപണം.