ബേസില്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുതിയ സൂപ്പര്‍ ഹീറോ വരും; വില്ലനെ കുറിച്ചുള്ള സൂചനകളുമായി സംവിധായകന്‍

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ, അന്തരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മിന്നല്‍ മുരളി 2വിനെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് ബേസില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ബേസില്ഡ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയൊരു സൂപ്പര്‍ ഹീറോ എത്തും എന്ന വിവരമാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വില്ലന്‍ ആകും ചിത്രത്തില്‍ എത്തുക എന്നാണ് വിവരം. വില്ലന്‍ ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഥാപാത്രങ്ങള്‍ എഴുതി വരുന്നതേയുള്ളു.

സ്‌ക്രിപ്റ്റ് എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാന്‍ പറ്റുള്ളു. എന്തായാലും സമയം എടുക്കും. ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വലിയ എക്സ്പെറ്റേഷന്‍സ് ആണ് നല്‍കുന്നത്. അത് തന്നെയാണ് തന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹം.

വില്ലനെ തീരുമാനിച്ചാലും അത് ആരാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സിനിമയില്‍ കണ്ടാല്‍ മതി. ഉറപ്പായും മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കും മിന്നല്‍ മുരളി 2. അത് സ്‌കെയില്‍ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളില്‍ ആണെങ്കിലും എന്നാണ് ബേസില്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Read more

ടൊവിനോ തോമസ് ആണ് മിന്നല്‍ മുരളിയില്‍ നായകനായി എത്തിയത്. ഇടി മിന്നലേറ്റതിനെ തുടര്‍ന്നാണ് നായകനും വില്ലനും സൂപ്പര്‍ പവേഴ്‌സ് ലഭിക്കുന്നത്. ഗുരു സോമസുന്ദരം ആയിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്.