വിവാഹവാർത്ത സത്യമോ? പ്രതികരിച്ച് തൃഷ...

തെന്നിന്ത്യൻ സിനിമ താരം തൃഷ വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സിനിമ പ്രേക്ഷകർ ചർച്ച ചെയ്തിരുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ വാർത്തകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

‘ശാന്തരായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കൂ’ എന്നാണ് താരം എക്സിൽ കുറിച്ചത്. തൃഷയുടെ വരൻ ഒരു പ്രമുഖ മലയാള സിനിമ നിർമ്മാതാവാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൃഷയുടെ പ്രതികരണം ‘ലിയോ’യുടെ ഏറ്റവും പുതിയ പോസ്റ്ററിലെ ടാഗ് ലൈനുമായി സാമ്യമുണ്ട് എന്നതും താരത്തിന്റെ പ്രതികരണത്തിന് ശേഷം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ‘ദ റോഡാണ്’ തൃഷയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രമോര് റിവഞ്ച് ത്രില്ലറാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഷബീർ കല്ലറയ്ക്കൽ, സന്തോഷ് പ്രതാപ്, മിയ ജോർജ്, വിവേക് പ്രസന്ന എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ഒക്ടോബർ ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

View this post on Instagram

A post shared by Trish (@trishakrishnan)

Read more

അതേ സമയം ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ‘ലിയോ’യിലും തൃഷ നായികയായി എത്തുന്നുണ്ട്. 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ്- തൃഷ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നതെന്നുമുള്ള പ്രത്യേകതയും ‘ലിയോ’ക്കുണ്ട്.