ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ സംഹാര താണ്ഡവം. 30 പന്തിൽ 6 ഫോറും, 6 സിക്സറുമായി 82 റൺസാണ് താരം അടിച്ചെടുത്തത്. അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്നു അർദ്ധ സെഞ്ചുറിയാണ് ശ്രേയസ് നേടിയിരിക്കുന്നത്. താരത്തിന്റെ ഈ പ്രകടനം പ്രമുഖ താരങ്ങൾ കണ്ട് പഠിക്കണം എന്നാണ് ആരാധകരുടെ ആവിശ്യം.
മികച്ച തുടക്കമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സിന് ലഭിച്ചത്. മികച്ച പ്രകടനവുമായി പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
Read more
സൺറൈസേഴ്സിനായി ഈശൻ മലിംഗ, ഹർഷൻ പട്ടേൽ എന്നിവർ രണ്ട വിക്കറ്റുകൾ വീതം വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്‌സ് ഉള്ളത്. നിലവിലെ മത്സരം കൂടെ കൂടിയുള്ള 9 മത്സരങ്ങളിൽ നിന്നായി 7 വിജയങ്ങൾ സ്വന്തമാക്കിയാലേ ടീമിന് പ്ലെഓഫിലേക്ക് കയറാൻ സാധിക്കു.