'അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴും കവിളത്തുണ്ട്'

അന്തരിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനനെ അനുസ്മരിച്ച് ബിജിബാല്‍. വാത്സല്യമായിരുന്നു അദ്ദേഹത്തിനെന്നും അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴും കവിളത്തുണ്ടെന്നും ബിജിബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വ്വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാള്‍. അത്ര തന്നെ മൃദു ആയൊരാള്‍. ചമ്പകത്തെകള്‍ പൂത്ത പോലെ സുന്ദരമായൊരാള്‍. പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍.” ബിജി ബാല്‍ കുറിച്ചു.

വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാൾ. അത്ര തന്നെ മൃദു ആയൊരാൾ. ചമ്പകത്തൈകൾ പൂത്ത പോലെ സുന്ദരമായൊരാൾ. പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്റർ.???

Posted by Bijibal Maniyil on Sunday, 5 April 2020

Read more

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്കായിരുന്നു ആയിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ അന്ത്യം. 84 വയസായിരുന്നു. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സം?ഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം?ഗീതം ഒരുക്കിയതിനായിരുന്നു പുരസ്‌കാരം.