ജിസ്യ പാലോറന്‍
ഒമര്‍ ലുലു ചിത്രം “ധമാക്ക”യിലെ മൂന്നാമത്തെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. “കണ്ടിട്ടും കാണാത്ത” എന്നാരംഭിക്കുന്ന “മായാവി കുട്ടൂസന്‍” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തത്. ബ്ലെസ്ലി എന്ന ഗായകനെയാണ് ഒമര്‍ ലുലു ഈ ഗാനത്തിലൂടെ പരിചയപ്പെടുത്തുന്നത്. ബ്ലെസ്ലി രചിച്ച് ആലപിച്ച ഗാനത്തിന് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനത്തിന് പിന്നാലെ ഡിസ്‌ലൈക്ക് അടിക്കാന്‍ വന്നവരോട് ഒരു വാക്ക് എന്ന് ബ്ലെസ്ലി കുറിപ്പും പങ്ക് വച്ചിരുന്നു
ജോലി ആകാത്ത ചെറിയ പയ്യന്‍ പെണ്‍കുട്ടിയെ നോക്കി പാടുന്നതായാണ് ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് ബ്ലെസ്ലി വ്യക്തമാക്കുന്നത്. “”മലയാളികളെ ഇംപ്രസ് ചെയ്യുക എന്നത് വിഷമകരമായ കാര്യമാണ്. മലയാളികളുടെ കാഴ്ചപ്പാട് വേറെ ലെവല്‍ ആണെന്ന് അറിയാം അത് കൊണ്ട് എല്ലാവര്‍ക്കും പാടാന്‍ കഴിയുന്ന പാട്ടായാണ് ചെയ്തിരിക്കുന്നത്. യുവാക്കള്‍ക്ക് വേണ്ടിയുള്ള ലിറിക്‌സ് ആണ് എഴുതിയിരിക്കുന്നത്”” എന്ന് ബ്ലെസ്ലി പറയുന്നു.
“”ഒമര്‍ സാറിന്റെ വീട്ടിലിരുന്നാണ് ഗാനത്തിനെ കുറിച്ച് സംസാരിക്കുന്നത്. എല്ലാവര്‍ക്കും പാടാന്‍ കഴിയുന്ന എല്ലാവര്‍ക്കും പരിചിതമായിട്ടുള്ള ഒരു പാട്ടാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കുട്ടിത്തം വേണം എപ്പോഴും മനസില്‍ നില്‍ക്കുന്ന ഗാനം വേണം, കടുകട്ടിയായ വാക്കുകളൊന്നും വേണ്ട എന്ന് പറഞ്ഞു. ആ സമയത്താണ് ലുട്ടാപ്പിക്ക് പകരം ഡിങ്കിനി എന്ന പുതിയ കഥാപാത്രത്തെ ബാലരമ കൊണ്ടുവരുന്നത്. അങ്ങനെയാണ് ഈ ഗാനത്തിന്റെ ലിറിക്‌സ് എഴുതുന്നത്. ലുട്ടാപ്പിയും മായാവിയും കുട്ടൂസനുമെല്ലാം ഇതിലേക്ക് കഥാപാത്രങ്ങളായി വരികയായിരുന്നു.””
“”ഡിസ്‌ലൈക്ക് അടിച്ച് തകര്‍ക്കാന്‍ വന്നവരോട് ഒരു വാക്ക്” എന്നത് വിഷമത്തില്‍ എഴുതിയതാണ്. അതോടെ ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്ത് എത്തി. ഗാനം ഇറങ്ങിയപ്പോള്‍ കമന്റ് ബോക്‌സ് കണ്ട് കുറച്ച് നേരത്തേക്ക് ഞാന്‍ നിശബ്ദനായി പോയി. സോഷ്യല്‍ മീഡിയയിലുള്ള ഫ്രണ്ട്‌സ് അടക്കം എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. ആദ്യ ഗാനമാണ് നല്ല ശബ്ദമാണ് അവനെ സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞ് തമാശക്ക് ഡിസ്‌ലൈക്ക് അടിച്ചവര്‍ വരെ പിന്നെ വന്ന് ലൈക്ക് അടിച്ച സ്ഥിതിയുണ്ടായി. ഞാന്‍ പാടി കാണണം എന്നാഗ്രഹിച്ച എന്റെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സന്തോഷമായി എന്നതില്‍ വളരെ എനിക്ക് സന്തോഷമുണ്ട്.””
“”പുതുതായി വരുന്ന ആളെന്നോ, ഇത്ര എക്‌സ്പീരിയന്‍സുള്ള ആളെന്നോ കാണാതെ
ഞങ്ങളുടെ എല്ലാ അഭിപ്രായങ്ങളും ഒമര്‍ സാര്‍ കേള്‍ക്കും. പല റിസ്‌ക്കുകളും എടുത്താണ് അദ്ദേഹം എനിക്ക് അവസരം തന്നത്.””
“”ധമാക്കയുടെ അസിസ്റ്റന്റ് ഡയറക്ടറാണ്. ഒരുപാട് ചിരിക്കാനുള്ള പടമാണ്. മുകേഷ് ചേട്ടനും ഉര്‍വ്വശി ചേച്ചിയും അത് നല്ല ഒരു ലെവലില്‍ എത്തിച്ചിട്ടുണ്ട്. ചിരിക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്.””
Read more
ട്രിബ്യൂട്ട് ടു കലാഭവന്‍ മണി എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് ബ്ലെസ്ലി. നടന്‍ ശാലു റഹീം, മലയാളം റാപ്പര്‍ ഫെജോ എന്നിവര്‍ക്കൊപ്പമുള്ള ഒരു മോട്ടിവേഷണല്‍ സോങ് ആണ് ബ്ലെസ്ലിയുടെ പുതിയ വര്‍ക്ക്.