അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്ന് ഇടാന്‍ പറ്റുമോ ജയസൂര്യയോട് കാസ; മറുപടി

നാദിര്‍ഷ ജയസൂര്യ ചിത്രം ‘ഈശോ’ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ക്രിസ്ത്യന്‍ സംഘടനയായ കാസ. സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വമല്ല മറിച്ച് സിനിമയ്ക്ക് ആ പേര് നല്‍കിയതാണ് പ്രശ്‌നമെന്ന് കാസ അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍ ജയസൂര്യയുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിന് പിന്നാലെ ജയസൂര്യ മറുപടിയുമായെത്തി. ‘ഈശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നാണ നമ്മള്‍ ഒരു ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ എന്ന് നോക്കില്ല, അവിടെ അദ്ദേഹം നമ്മുടെ ദൈവമാണ്’,

അതിന് പിന്നാലെ ‘താങ്കളുടെ അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്നിടാന്‍ കഴിയുമോ?’ എന്ന് കെവിന്‍ ചോദ്യം ഉന്നയിച്ചു. ‘എന്റെ കഴിഞ്ഞ പടത്തിന്റെ പേര് സണ്ണി എന്നാണ്. നാദിര്‍ഷയും ഞാനും നേരത്തെ ഒന്നിച്ച പടത്തിന്റെ പേര് അമര്‍ അക്ബര്‍ അന്തോണി എന്നാണ്.

Read more

അതിലെ കഥാപാത്രത്തിന്റെ പേര് അക്ബര്‍ എന്നും. എന്റെ അടുത്ത പടമായ കടമറ്റത്ത് കത്തനാരില്‍ കത്തനാരായാണ് എത്തുന്നത്. ഒരുപാട് ക്രിസ്ത്യന്‍ സുഹൃത്തുക്കളുള്ള വ്യക്തിയാണ് ഞാന്‍. എന്ന് ജയസൂര്യ മറുപടിയും നല്‍കി.