മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ‘പ്രേമം’. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കർ.
ചിത്രത്തിൽ കോയ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കർ എത്തിയത്. കൂടാതെ ചിത്രത്തിൽ മോഹൻലാലിന് ചെറിയൊരു റോളും ഉണ്ടായിരുന്നെന്ന് കൃഷ്ണ ശങ്കർ പറയുന്നു.
“പ്രേമത്തിലെ ആ ഫൈറ്റ് സീൻ, ലാലേട്ടൻ്റെ സ്ഫടികത്തിലെ ഫൈറ്റ് സീനിൽ നിന്ന് റഫറൻസ് എടുത്താണ് ചെയ്‌തിട്ടുള്ളത്. സ്‌ഫടികത്തിലെ പോലെ ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. അതുറപ്പാണ്.
പ്രേമം സിനിമയിൽ സത്യത്തിൽ ലാൽ സാർ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാൽ സാറിൻ്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചൻ്റെ ഒരു കഥാപാത്രമായിരുന്നു അത്.
Read more
അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കാം എന്ന കാര്യത്തിലേക്ക് മാത്രം ഫോക്കസ് ചെയ്തു.” സില്ലി മോങ്ക്സിനോടാണ് കൃഷ്ണ ശങ്കർ ഇങ്ങനെ പറഞ്ഞത്.