അവതാറിന് ആ പേര് നിര്‍ദ്ദേശിച്ചത് ഞാന്‍, ചിത്രത്തില്‍ നിന്ന് പിന്മാറിയത് 410 ദിവസവും ശരീരത്ത് പേയിന്റടിച്ച് നില്‍ക്കാന്‍ പറ്റാത്തതിനാല്‍: നടന്‍ ഗോവിന്ദ

2009- ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ ആഗോള വ്യാപകമായി ഏറെ ജനപ്രീതി നേടിയ ചിത്രമാണ്. ലോകത്തെ പണംവാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഈ വിസ്മയ ചിത്രത്തിനുള്ളത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഗോവിന്ദ. ചിത്രത്തിന് അവതാര്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതും താനാണെന്ന് ഗോവിന്ദ പറയുന്നു.

“എനിക്ക് അവതാറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ ഇതില്‍  410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതിനാല്‍ ഞാന്‍ പിന്മാറുകയായിരുന്നു. കാമറൂണിന് അവതാര്‍ എന്ന പേര് നിര്‍ദ്ദേശിച്ചതും ഞാനാണ്.” ഒരു ടോക് ഷോയില്‍ ഗോവിന്ദ പറഞ്ഞു.

Image result for avatar

“കാമറൂണ്‍ അവതാര്‍ നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അതിന് ഏഴ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഞാന്‍ അദ്ദേഹത്തോട് അഭിപ്രായപ്പെട്ടത്. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തത്.” ഗോവിന്ദ പറഞ്ഞു.