മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല, സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു: കെ.പി.എ.എസി ലളിത

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ജിഹി ജോജു ടീം ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായി എത്തിയത് കെ.പി.എ.എസി ലളിതയായിരുന്നു. ചിത്രം മുപ്പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അതിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കെ.പി.എ.എസി ലളിതയ്ക്ക് അയക്കുകയുണ്ടായി. അതിന് കെ.പി.എ.എസി ലളിത നല്‍കിയ മറുപടി പങ്കുവെച്ചിരിക്കുകയാണ് സംവിധായകര്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ്…

“നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റര്‍ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോള്‍ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നല്‍കിയ വാക്കുകള്‍ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.”

“ജിബു ജോര്‍ജ്ജ്, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. കാരണം, മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോടൊപ്പം അഭിനയിച്ചിട്ട് ഇതുവരെ ഇങ്ങനൊരു പോസ്റ്റര്‍ കണ്ടിട്ടില്ല. അതിന് അവസരം തന്ന നിങ്ങളോടുള്ള കടപ്പാട് എന്റെ മരണം വരെ കാണും.”

Image may contain: 3 people, people smiling, text

“ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകള്‍ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാര്‍ക്കുമായി ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.”

Read more