തന്റെ കരിയറില്‍ ഏറ്റവും ഗുണകരമായ ഒരു സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന് കലാഭവന്‍ ഷാജോണ്‍. സിനിമാ ജീവിതത്തിന്റെ ആരംഭത്തില്‍ തനിക്കുണ്ടായ ഒരനുഭവമാണ് നടന്‍ ഓര്‍ത്തെടുത്തത്.
പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണ്‍ അക്കാര്യം വ്യക്തമാക്കിയത്. മിമിക്രിയും സിനിമ അഭിനയവും ഒരു പോലെയാണെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ആ ചിന്ത മാറ്റി തന്നത് മോഹന്‍ലാല്‍ ആണെന്നും വ്യക്തമാക്കുകയാണ് കലാഭവന്‍ ഷാജോണ്‍.
സിദ്ദിഖിന്റെ ആലീസ് ആന്‍ഡ് ജെന്റില്‍മാന്‍ സിനിമയില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്ത്, ഡ്രൈവര്‍, മാനേജര്‍ എന്നിങ്ങനെ എല്ലാമായ വ്യക്തി ആയിട്ടായിരുന്നു കലാഭവന്‍ ഷാജോണിന്റെ കഥാപാത്രം. ഒരു സീനില്‍ മോഹന്‍ലാലിന് ഡയലോഗില്ല.
മിമിക്രി ചെയ്ത് ശീലമായത് കൊണ്ട് ഡയലോഗ് പഠിക്കുന്നത് എളുപ്പമായിരുന്നെന്നും അങ്ങനെ ഡയലോഗ്‌സ് എല്ലാം പഠിച്ചിട്ട് റിഹേര്‍സല്‍ സമയത്ത് കാണാതെ പറഞ്ഞു. ഡയലോഗ് പറഞ്ഞു തീരുമ്പോള്‍ മോഹന്‍ലാല്‍ വന്ന് അഭിനന്ദിക്കും എന്നായിരുന്നു കരുതിയതെന്നും ഷാജോണ്‍ പറഞ്ഞു.
Read more
റിഹേര്‍സല്‍ കഴിഞ്ഞ് മോഹന്‍ലാലിനെ നോക്കിയപ്പോള്‍, ഡയലോഗ് എല്ലാം കാണാതെ പഠിച്ചു പറഞ്ഞു, ഇനി നീ അഭിനയിക്ക് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് സിനിമ അഭിനയത്തിന്റെ ഫുള്‍ കാര്യങ്ങള്‍ അന്ന് തനിക്ക് വിശദീകരിച്ച് തന്നെന്നും സിനിമയ്ക്ക് ഒരു ജീവിതമുണ്ടെന്ന് തനിക്ക് മനസിലായത് അന്നാണെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.