'എന്റെ കൂടെ പഠിച്ചവർക്കൊക്കെ അവരുടെ അത്രയുള്ള മക്കളായി, എന്റെത് കയ്യിലിരിക്കുന്നതേയുള്ളു'; കുഞ്ചാക്കോ ബോബൻ

മകൻ വന്നതിനു ശേഷം ശേഷം ജീവിതം മൊത്തത്തിൽ മാറിയെന്ന് കുഞ്ചാക്കോ ബോബൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ മകൻ ഇസഹാക്കിനെപ്പറ്റി സംസാരിച്ചത്.

ഇസു വന്ന ശേഷമാണ് സിനിമയോടുള്ള ആറ്റിറ്റിയൂഡിലും സിനിമയെ സമീപിക്കുന്ന രീതിയിലും പ്രകടമായ മാറ്റങ്ങൾ വന്ന് തുടങ്ങിയത്. ഇസു വന്നശേഷം ചാക്കോച്ചൻ ചുമ്മാ ഫ്രീക്കൗട്ട് ചെയ്യുകയാണല്ലോയെന്ന് ചിലർ ചോദിക്കും. ഒരുപക്ഷേ താനും ഒരു ചൈൽഡ് ആയി മാറുകയായിരുന്നു.

ഞങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് മകൻ ഉണ്ടായത്. തന്റെ കൂടെ പഠിച്ച കൂട്ടുകാരൻമാരുടെയൊക്കെ മക്കൾ അവരുടെ ഒപ്പം ഹൈറ്റ് ആയി. താനാണെങ്കിൽ കൊച്ചിനേയും പൊക്കിപ്പിടിച്ചോണ്ടാണ് ഇപ്പോൾ നടക്കുന്നത്. അതൊരു നല്ല കാര്യമാണ്. എന്നാലും കുഞ്ഞ് വലുതാവുമ്പോഴും താൻ പഴയപോലെ യൂത്തനായി ഇരിക്കണമല്ലോ.

Read more

അതിന് വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിന്നെ അവൻ വന്ന ശേഷം നമ്മുടെ ലൈഫ് കൂടുതൽ ഹാപ്പിയായി. കൂടുതൽ സന്തോഷം വന്നു. അതിന്റെ ഒരു എക്‌സൈറ്റ് പാർട്ടുണ്ട്. പോസിറ്റീവ് വൈബുണ്ട്. അത് പ്രൊഫഷണൽ ലൈഫിലും പേഴ്‌സണൽ ലൈഫിലുമുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചർത്തു