വാപ്പയുടെ അവസാന നാളുകളില്‍ പോലും പോകില്ല എന്ന് വാശിപിടിച്ച ആളാണ് ഞാന്‍: ലക്ഷ്മിപ്രിയ

സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ താണ്ടിയ ഒരു അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. താന്‍ ജീവിതത്തില്‍ ഏറെ വാശിക്കാരിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം  നിലവില്‍ ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാര്‍ഥികളിലൊരാളാണ് താരം.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍
വാശിക്കാരിയായ ഒരു ലക്ഷ്മിപ്രിയയുണ്ട്. ഞാന്‍ എന്റെ വാപ്പയേ അഞ്ചോ ആറോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. ആ വാപ്പയുടെ അവസാന നാളുകളില്‍ പോലും പോകില്ല എന്ന് വാശിപിടിച്ച ആളാണ് ഞാന്‍. വാപ്പയ്ക്ക് വയ്യാണ്ടായ സമയത്ത് എല്ലാം ഞാന്‍ ആണ് അദ്ദേഹത്തെ നോക്കിയതും പരിചരിച്ചതും എല്ലാം.

എന്നിരുന്നാലും മരിക്കുന്നതിന് തൊട്ടുമുന്‍പ് എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിന് ശേഷം വാപ്പയെ കാണില്ല എന്ന് ഞാന്‍ ശപഥം ചെയ്യുകയായിരുന്നു. മരിച്ചപ്പോഴും പോയി കണ്ടില്ല.

Read more

എന്റെ അമ്മയുമായി ഒന്‍പത് വര്‍ഷത്തിലേറെയായി എനിക്ക് യാതൊരു ബന്ധവും ഇല്ല. മൂത്ത ചേച്ചിയുമായുള്ള ബന്ധം തീര്‍ത്തിന്ന് പതിനാറ് വര്‍ഷത്തോളമായി. രണ്ടാമത്തെ ചേച്ചിയുമായിട്ടും വര്‍ഷങ്ങളായി പിണങ്ങി ഇരിക്കുന്ന മകളാണ് ഞാന്‍. എന്റെ ഇത്തരത്തിലുള്ള വാശികള്‍ എല്ലാം അവസാനിപ്പിയ്ക്കണം എന്ന് കരുതിയാണ് ഞാന്‍ ബിഗ്ഗ് ബോസ് ഹൗസിലേക്ക് വന്നത്. അതേ സമയം എന്റെ സ്വഭാവം ഇതാണ് എന്ന് എനിക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.