ലേലം 2 കസബ കഴിഞ്ഞ് സംഭവിക്കേണ്ടതായിരുന്നു; നീണ്ടു പോയതിന്റെ കാരണം പറഞ്ഞ് നിഥിന്‍

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് നിഥിന്‍.
ലേലം രണ്ടാം ഭാഗം കസബയ്ക്ക് ശേഷം ഉടനെ തന്നെ സംഭവിക്കേണ്ട ചിത്രമായിരുന്നുവെന്ന് നിഥിന്‍ രഞ്ജി പണിക്കര്‍ പറഞ്ഞു. എന്നാല്‍ അതിനിടയില്‍ അച്ഛന്‍ രഞ്ജി പണിക്കര്‍ക്ക് അഭിനയമായും മറ്റും ബന്ധപ്പെട്ട് ചില തിരക്കുകളുണ്ടായെന്നും അതിനാലാണ് ഇത്രയും വൈകിപ്പോയതെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.

ലേലത്തിലെ പഴയ കഥാപാത്രങ്ങള്‍ക്കു പുറമെ ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, അജു വര്‍ഗ്ഗീസ്, റായ് ലക്ഷ്മി, അര്‍ച്ചന കവി, നിരഞ്ജന അനൂപ്, പൂനം ബജ്‌വ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

രഞ്ജി പണിക്കര്‍ പ്രൊഡക്ഷന്‍സും ആസിഫലിയുടെ ആദംസ് വേള്‍ഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴരശന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ശേഷം മറ്റൊരു തമിഴ് ചിത്രത്തിന്റേയും ഷൂട്ട് ഉണ്ട്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ ലേലം ഷൂട്ട് തുടങ്ങുമെന്നാണ് അറിയുന്നത്. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് സംവിധാനം.

Read more

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലേലം. ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി എത്തുന്നത് മകന്‍ ഗോകുല്‍ സുരേഷ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.