ആക്‌സിഡന്റ് ആയി, പെട്ടി ഓട്ടോക്കാര്‍ രക്ഷകരായി.. കട്ടപ്പനയില്‍ എത്തിയപ്പോള്‍ വീണ്ടും പണികിട്ടി: വീഡിയോയുമായി ലെന

യാത്രക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പെട്ടി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് നടി ലെനയും അണിയറ പ്രവര്‍ത്തകരും. കൊച്ചിയില്‍ നിന്ന് ഇടുക്കി കട്ടപ്പനയിലേക്ക് വരികയായിരുന്നു ലെന. താരത്തിനൊപ്പം അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറുമുണ്ടായിരുന്നു.

വഴിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൊക്കേഷനില്‍ എത്താന്‍ മറ്റൊരു വഴിതേടുകയായിരുന്നു. അതു വഴി വന്ന ഒരു പെട്ടി ഓട്ടോ ആണ് ലെനയുടെ രക്ഷകരായത്. പെട്ടി ഓട്ടോയില്‍ ഇരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

‘കട്ടപ്പന-തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളെ രക്ഷിച്ച ആള്‍ക്കാരാണ്’ എന്നു പറഞ്ഞു കൊണ്ട് വീഡിയോയില്‍ പെട്ടി ഓട്ടോയിലുള്ളവരെ ലെന പരിചയപ്പെടുത്തുന്നുണ്ട്.

ലിഫ്റ്റ് കിട്ടിയതിനാല്‍ ഷൂട്ടിംഗ് മുടങ്ങില്ല എന്നാണ് താരം പറയുന്നത്. ലെന മുന്‍സീറ്റില്‍ ഇടം പിടിച്ചപ്പോള്‍ സഹായിയും ഹെയര്‍ ഡ്രസ്സറും വണ്ടിയുടെ പിന്നില്‍ ഇരിക്കുകയായിരുന്നു. പെട്ടി ഓട്ടോയില്‍ കട്ടപ്പന വന്ന് ഇറങ്ങിയപ്പോള്‍ അവിടെ ഒരു ജാഥ നടക്കുകയാണ്.

റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ജാഥയ്‌ക്കൊപ്പം നടക്കുകയാണ് ലെന. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ‘ഏബല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ലെന. നേരത്തെ ലൊക്കേഷനില്‍ ഭീമന്‍ ലഡു കൊണ്ടു വന്ന വീഡിയോയും ലെന പങ്കുവച്ചിരുന്നു.

View this post on Instagram

A post shared by Lenaa ലെന (@lenaasmagazine)

Read more