ഇത്തരം തരംതാഴ്ന്ന പണി ചെയ്യരുത്; പ്രതികരിച്ച് അര്‍ജുനും മലൈകയും

മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഒരു പ്രമുഖ മാധ്യമമാണ് പുറത്ത് വിട്ടത്. വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്ന ആരാധകരിലേക്ക് തരം ഗര്‍ഭിണിയാണെന്നുള്ള റിപ്പോര്‍ട്ടാണ് വന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി അര്‍ജുനും മലൈകയും എത്തിയിരിക്കുകയാണ്.

അര്‍ഹാന്‍ ഖാന് ശേഷം രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയാവാന്‍ മലൈക ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത വന്നത്. ലണ്ടനില്‍ നിന്നും വളരെ രഹസ്യമായി ഗര്‍ഭിണിയാണെന്നുള്ള വിവരം താരങ്ങള്‍ പുറത്തെത്തിച്ചു എന്നൊക്കെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഇരുവരും ഒരുപോലെ പറയുന്നത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് കൊണ്ടാണ് ഇരുവരും രംഗത്ത് വന്നത്.

മാധ്യമത്തിനും ജോര്‍ണലിസ്റ്റിനും എതിരെയാണ് അര്‍ജുനും മലൈകയും സംസാരിച്ചത്. ‘നിങ്ങള്‍ക്ക് പോകാവുന്നതിലും ഏറ്റവും വില കുറഞ്ഞ കാര്യമായി പോയത്. എത്തിക്സിന് ചേരാത്ത വിധത്തിലുള്ള വാര്‍ത്തയായിട്ടാണ് നിങ്ങളിത് ചെയ്തിരിക്കുന്നത്. ഈ മാധ്യമ പ്രവര്‍ത്തക സ്ഥിരമായി ഇത്തരം ഗോസിപ്പ് കഥകള്‍ എഴുതുകയും അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

കാരണം ഈ വ്യാജ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ സത്യമെന്താണെന്നുള്ളത് നിങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യം സത്യമല്ല. ഞങ്ങളുടെ സ്വകാര്യ ജീവിതം കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെടരുത്’, എന്നുമാണ് അര്‍ജുനും മലൈകയും ഒരുപോലെ ആവശ്യപ്പെടുന്നത്.

Read more

2017 ല്‍ ആദ്യ വിവാഹബന്ധം നിയമപരമായി പിരിഞ്ഞതിന് ശേഷമാണ് മലൈക അര്‍ജുനുമായി ഇഷ്ടത്തിലാവുന്നത്.