പ്രേക്ഷകരല്ല, എന്നെ അംഗീകരിക്കാത്തത് മലയാളം സിനിമാ ഇന്‍ഡസ്ട്രി: വെളിപ്പെടുത്തലുമായി മഞ്ജിമ മോഹന്‍

മലയാളത്തില്‍ തമിഴില്‍ ചെയ്യുന്നതുപോലെ സിനിമകള്‍ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും മഞ്ജിമ മോഹന്‍

‘കേരളത്തിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത എനിക്ക് ലഭിക്കുന്നത് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ്. ജനങ്ങളുടെ മുന്നില്‍ സ്വീകാര്യത കിട്ടാതെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം അതാണ്,’ദി ക്യുവുമായുള്ള താരം പറയുന്നു.

വടക്കന്‍ സെല്‍ഫി എന്ന സിനിമ വിജയിച്ചെങ്കിലും തനിക്ക് വളരെ മോശം അനുഭവമാണുണ്ടായതെന്ന് മഞ്ജിമ പറയുന്നു. വടക്കന്‍ സെല്‍ഫി എന്ന പടം നന്നായി പോയെങ്കിലും എനിക്ക് വളരെ മോശം അനുഭവമായിരുന്നു ഉണ്ടായത്. ഒരു നടി എന്ന നിലയില്‍ സിനിമയിലൂടെ എനിക്ക് ഒരു അംഗീകാരം കിട്ടിയില്ല,’ മഞ്ജിമ കൂട്ടിച്ചേര്‍ത്തു.

Read more

ട്രാന്‍സ് പോലുള്ള സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കില്ലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മലയാളം പ്രേക്ഷകരല്ല തന്നെ അംഗീകരിക്കാത്തതെന്നും മലയാളം സിനിമ ഇന്‍ഡസ്ട്രിയാണെന്നും മഞ്ജിമ പറയുന്നു.