"കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരും എന്നിട്ടേ വിക്കി കഴിക്കൂ" ആരാധകർ ഏറ്റെടുത്ത് നയൻതാരയുടെ ഡോക്യൂമെന്ററി

നയൻതാരയുടെ “ബിയോണ്ട് ദി ഫെയറി ടെയ്ൽ” ഡോക്യുമെന്ററി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ജീവിതാനുഭവങ്ങളും പ്രണയവും വിവാഹവുമെല്ലാം തുറന്നുപറയുന്ന ഈ ഡോക്യുമെന്ററിയുടെ പ്രത്യേകത കൂടിയാണിത്. ഡോക്യുമെന്ററിയിൽ നിന്നുള്ള ചില പ്രമേയങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേറിട്ട ക്ലിപ്പുകളായി പ്രചരിച്ചുവരികയാണ്. ഇതിൽ ഒന്ന്, വിഘ്നേഷ് ശിവന്റെ ഒരു നിർബന്ധത്തെക്കുറിച്ചുള്ള നയൻതാരയുടെ അഭിപ്രായമാണ്.

“എവിടേയും പോയാലും, എന്തായാലും, വിഘ്നെഷ് കഴിക്കുന്നതിന് മുമ്പ് എനിക്ക് ഉരുള തരണം, എങ്കിൽ മാത്രമേ അദ്ദേഹം കഴിക്കൂ,” എന്നതാണ് നയൻതാര പറയുന്നത്. അവർ വിശദീകരിക്കുന്നത് അനുസരിച്ച്, വിഘ്നേഷുമായുള്ള വഴക്കുകൾ ഉണ്ടാകുന്നവെങ്കിൽ, അദ്ദേഹം ആദ്യം നൽകുന്നത് സ്വീകരിക്കാതെ, വാശിയുമായി ഒരു നിലപാട് കാണിക്കും. ചിലപ്പോൾ, ഒരൊറ്റ മണിക്കൂറിൽ പ്രശ്നം തീർന്നേക്കും. എന്നാൽ ചില സമയങ്ങളിൽ പിണക്കം ഒരുദിവസം വരെ നീണ്ടുനിൽക്കുമെന്നും നയൻതാര പറയുന്നു.

നയൻതാരയുടെ ഡോക്യുമെന്ററിയിൽ “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ 3 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഫീസായി ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള തുറന്നുപറച്ചൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത “നാനും റൗഡി താൻ” എന്ന സിനിമ ധനുഷ് നിർമിച്ചിരുന്നു. ആ സിനിമയുടെ സെറ്റിലായാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്.