'ഇവിടെ ആഘോഷം നേരത്തെ തുടങ്ങി !' ആദ്യത്തെ ഓണസദ്യയുണ്ട് ഉയിരും ഉലഗവും; ഓണാശംസകളുമായി വിഘ്‍നേശ് ശിവൻ

സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഉയിരിനെയും ഉലഗത്തെയും ഓണസദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.


ഉയിരിനോടും ഉലഗത്തോടുമൊപ്പമുള്ള ആദ്യത്തെ ഓണം. എന്നാണ് വിഘ്‌നേശ് അടികുറിപ്പായി നൽകിയിട്ടുള്ളത്. ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്നും മുൻകൂറായി എല്ലാവര്‍ക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിട്ടുണ്ട്.

Read more

കഴിഞ്ഞ വർഷമാണ് നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.