സൂചി ഭയങ്കര പേടിയായിരുന്നു, എന്നാല്‍ നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ട്: നിക്കി ഗല്‍റാണി

ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് ബാധിച്ച താരങ്ങളില്‍ ഒരാളാണ് നിക്കി ഗല്‍റാണി. ഓഗസ്റ്റ് 1ന് ആണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം നിക്കി ഗല്‍റാണി പങ്കുവെച്ചത്. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് മുക്തയായ വിവരവും താരം പങ്കുവച്ചിരുന്നു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരമാണ് നിക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വാക്‌സിന്‍ എടുക്കുന്ന വീഡിയോക്കൊപ്പം ഒരു കുറിപ്പുമാണ് നിക്കി പങ്കുവെച്ചിരിക്കുന്നത്. സൂചി പേടിയാണെങ്കിലും താനും കുടുംബവും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

“”ഞാന്‍ എന്റെ ആദ്യ വാക്സിന്‍ സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം (ഞാനും എന്റെ കുടുംബവും) ചെയ്തതില്‍ സന്തോഷമുണ്ട്. എനിക്കറിയാം, വാസ്‌കിന്‍ സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക പ്രയാസമാണ്. പക്ഷെ ദയവ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും, നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിയ്ക്കുന്നത് എന്നും അന്വേഷിച്ച് വാക്സിന്‍ സ്വീകരിക്കുകയും ചെയ്യണം”” എന്ന് നിക്കി കുറിച്ചു.

കോവിന്‍ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിന്‍ സ്വീകരിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി വാക്സിന്‍ സ്വീകരിച്ചത്.

View this post on Instagram

A post shared by Nikki Galrani ✨ (@nikkigalrani)

Read more