കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ല: ദിവ്യ പിള്ള

എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞ് നടി ദിവ്യ പിള്ള. ഇപ്പോള്‍ എനിക്ക് കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ലെന്നും ഒരു നല്ല നടിയാവണമെന്നതാണ് ആഗ്രഹമെന്നും ദിവ്യ പിള്ള പറഞ്ഞു.

സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കുകളിലാണിപ്പോള്‍ നടി. ഷഫീഖിന്റെ സന്തോഷമാണ് മറ്റൊരു പുതിയ ചിത്രം. നാലാ മുറ എന്നൊരു ചിത്രം കൂടെയുണ്ട്. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ല. കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്. ദിവ്യ പിള്ള കൂട്ടിച്ചേര്‍ത്തു.