'അന്ന് ആ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വശി, ഇല്ലെന്ന് ഞാൻ, ഒടുവില്‍ അവർക്ക് കീഴടങ്ങേണ്ടി വന്നു'

മലയാളികൾ ഇരുകെെയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഉത്സവമേളം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും അതിന്റെ പേരിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ചും പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഉത്സവമേളത്തിൻ്റെ ഷൂട്ടിങ്ങിനിടെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ചിത്രത്തിൻ്റെ ഒരു പാട്ട് സീൻ എടുത്ത് കഴിഞ്ഞപ്പോൾ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ഒന്ന് ബ്രേക്ക് എടുത്ത് ആശുപത്രിയിൽ പോയി. സംവിധായകന് സുഖമില്ലാത്തത് കൊണ്ട് ഇനി സിനിമ നടക്കില്ലെന്ന് വിചാരിച്ച് ആരുടേയും അനുവാദമില്ലാതെ ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവർ സിനിമ കാണാനും പോയി.

ഉണ്ണിത്താൻ തിരിച്ച് വന്ന് ഷൂട്ട് തുടങ്ങാൻ വേണ്ടി ഫോൺ വിളിച്ചപ്പോൾ അവരാരും ഇവിടെ ഇല്ല സിനിമയ്ക്ക് പോയെന്ന് പറഞ്ഞു. നിർമ്മാതാവിനോടും പറഞ്ഞിരുന്നില്ല. അതോടെ ഇനി ഷൂട്ട് നടക്കില്ല എന്ന കാരണത്താൽ പാക്കപ്പ് പറഞ്ഞു. അവരെ കാണാനായി താൻ നേരെ ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവർ ഒമ്പതരയോടെയാണ് മടങ്ങിയെത്തിയത്. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് പോയതെന്ന് താൻ ചോദിച്ചു.

Read more

ആരോടും ചോദിച്ചില്ല, ഇനിയിപ്പോൾ ഷൂട്ട് ഇല്ല എന്ന കരുതി എന്ന് അവർ പറഞ്ഞു. അവസാനം വഴക്കിലാണ് അത് അവസാനിച്ചത്. അടുത്ത ദിവസം രാവിലെ ഉർവശി സെറ്റിലെത്തിയപ്പൾ അവരെല്ലാവരും പരാതിയുമായി ഉർവശിയുടെ അടുത്ത് ചെന്നു താൻ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. എന്നാൽ നടന്നതെന്താണെന്ന് അറിഞ്ഞപ്പോൾ ഉർവശി തന്നോട് മാപ്പ് പറഞ്ഞെന്നും തന്റെ സെെഡിൽ നിന്ന് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു