ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ജയൻ. ശരപഞ്ചരത്തിനു ശേഷം ഹരിഹരൻ എടുത്ത പടത്തിലൊന്നും ജയന് അവസരം ലഭിച്ചിരുന്നില്ല. അതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ സൂപ്പർ ഹീറോ ആകേണ്ട വ്യക്തിയായിരുന്നു ജയൻ.
എന്ത് റിസ്ക് എടുത്തും ചെയ്യുന്ന ജോലി മനോഹരമാക്കുന്ന വ്യക്തി. ആരും ചെയ്യാത്ത കാര്യങ്ങൾ പോലും ആദ്ദേഹം ചെയ്യും അതിനുള്ള കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ വളരുന്നതിനുസരിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്.
സംവിധായകനായ എം കൃഷ്ണൻ നായരുടെ സിനിമയിൽ ജയൻ അഭിനയിച്ച്കൊണ്ടിരിക്കുമ്പോൾ ഷൂട്ടിങ്ങ് നടക്കിന്നില്ലെന്ന ദേഷ്യത്തിൽ ജയൻ അവിടെയിരുന്ന വെസ്റ്റ് ബക്കറ്റിൽ ചവിട്ടി അത് കൃഷ്ണൻ കാണാൻ ഇടയായി. ഇത് ഹരിഹരൻ അറിയാൻ ഇടയാകുകയും അദ്ദേഹത്തിൻ്റെ സിനിമകളിൽ നിന്ന് ജയനെ ഒഴിവാക്കുകയുമായിരുന്നെന്നും രാധകൃഷ്ണൻ പറഞ്ഞു.
Read more
സിനിമകളിൽ നിന്ന് സിനിമകളിലേയ്ക്ക് ഓടി നടന്ന സമയത്തായിരുന്നു ഇങ്ങനെ ഒരു സംഭവം നടന്നത്. ഹരിഹരൻ തന്റെ ഗുരുവിനെ നിന്ദിച്ചു എന്ന പേരിലാണ് ജയനെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത്. നടൻമാരുമായി യാതൊരു ബന്ധവും ജയൻ സൂക്ഷിക്കാറില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.