പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നം; ഒന്നുകില്‍ സംഘി അല്ലെങ്കില്‍ നക്‌സലൈറ്റ്; തുറന്നുപറഞ്ഞ് രവീണ

ട്വിറ്ററില്‍ മുന്‍വിധിയോടെയാണ് ആളുകള്‍ കാണുന്നതെന്ന് ബോളിവുഡ് താരം രവീണ ടണ്ഠന്‍. ഇടത് – വലത് ഗ്രൂപ്പുകളായി ധ്രുവീകരിക്കപ്പെട്ടെന്നും അതിനാല്‍ രാജ്യത്തെ പ്രശ്‌ന്ങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കാന്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇടത് ഗ്രൂപ്പ് അല്ലെങ്കില്‍ വലത് ഗ്രൂപ്പ്. അവര്‍ പൂര്‍ണമായും കയ്യടക്കിക്കഴിഞ്ഞു. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഒന്നുകില്‍ നിങ്ങള്‍ ഒരു സംഘി അല്ലെങ്കില്‍ നക്‌സലൈറ്റ്. അതിനിടയിലായി ഒരു നിലപാടും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. – രവീണ ടണ്ഠന്‍ എ.എന്‍.ഐയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

പ്രതികരിച്ച സന്ദര്‍ഭങ്ങളില്‍ ‘അഭിനയിച്ചാല്‍ മതി എന്ന കമന്റുകളാണ് ലഭിച്ചതെന്ന് രവീണ പറയുന്നു- ‘എന്തുകൊണ്ടാണങ്ങനെ? ഞാന്‍ ഈ രാജ്യത്തെ പൗരനല്ലേ? ഈ നാടിന്റെ വരും തലമുറയാകാന്‍ പോകുന്ന മക്കളുള്ള അമ്മയല്ലേ ഞാന്‍? ഈ രാജ്യത്ത് ജീവിക്കുന്ന ഞാന്‍ നികുതി അടയ്ക്കുന്നില്ലേ?

Read more

ഒരു നടിയതുകൊണ്ട് എന്റെ രാജ്യത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ലേ? ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നില്ലല്ലോ. പിന്നെ എന്റെ വീട്ടില്‍ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് പറയാന്‍ നിങ്ങള്‍ ആരാണ്?’അവര്‍ ചോദിച്ചു.