അവര്‍ക്ക് അജണ്ടകളുണ്ടാവാം, അതിനൊന്നും യാതൊരു പരിഗണനയും ഞാന്‍ നല്‍കില്ല: രവീണ ടണ്ഡന്‍

നടി രവീണ ടണ്ഡനെ കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. ഇതിന് പിന്നാലെ കുറച്ചുപേര്‍ നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രവീണ.

മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകള്‍ക്കെതിരെ രവീണ ആഞ്ഞടിച്ചത്. യാതൊരുവിധത്തിലുള്ള പരിഗണനയും ഈ പരിഹാസങ്ങള്‍ക്ക് താന്‍ നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഇതുപോലെയുള്ള പരിഹാസങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നല്‍കാന്‍ എനിക്ക് ആഗ്രഹമില്ല. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് സ്ഥാപിത താത്പര്യങ്ങള്‍ ഉണ്ടായേക്കാം.

എന്റെ ചിത്രങ്ങള്‍ കാണാത്തവരാണ് ഇതിനെല്ലാം പിന്നില്‍. ഓരോ സിനിമയ്ക്കുമായി എത്രമാത്രമാണ് കഠിനാധ്വാനം ചെയ്യുന്നതെന്നും സമയം നീക്കിവെയ്ക്കുന്നതെന്നും ആരും കാണുന്നില്ല. ട്രോളുകള്‍ ഗ്ലാമര്‍ മാത്രമാണ് കാണുന്നത്.’ രവീണയുടെ വാക്കുകള്‍.

Read more

വാണിജ്യസിനിമകള്‍ ചെയ്യാനിഷ്ടമാണ്. അതേസമയം സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള സിനിമകള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും രവീണ കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് ദത്ത് നായകനായ ഘുട്ചഠിയാണ് രവീണയുടേതായി വരാനിരിക്കുന്ന ചിത്രം. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫ്: ചാപ്റ്റര്‍ 2 ആണ് രവീണയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.