ഒരു സ്ത്രീയെന്ന നിലയില്‍ പേടിയാണ്, പീഡനക്കേസ് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസ്സിലാക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല: രഞ്ജിനി ഹരിദാസ്

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ്. പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന് രഞ്ജിനി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

രഞ്ജിനിയുടെ വാക്കുകള്‍

നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരന്‍ എന്ന നിലയിലാണ് ഇതൊക്കെ ഞാന്‍ കാണ്ടുകൊണ്ടിരുന്നത്.

ഗൂഡാലോചന എന്ന ഘടകം വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം. അതില്‍ സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട് അതിനെ മുക്കാന്‍ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.

ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പേടിയാണ്. എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ കാലത്ത് ഒരു പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ല. ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത് എത്ര വര്‍ഷമായി നിരവധി കേസുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ല. നിയമം ശക്തമായിരിക്കണം.

Read more

ഡല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടു. എത്ര വര്‍ഷം. അതില്‍ ഏറ്റവും കൂടുതല്‍ ക്രൂരനായ ആളെ തയ്യല്‍ മിഷ്യനുംകൊടുത്താണ് വിട്ടത്. ഇതില്‍ മാറ്റം വരണം. പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും അവകാശവും ആണത്.