'മോഹൻലാലിനെ കൊണ്ട് അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും നല്ലത് ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണ്'; എസ്. സി പിള്ള

മോഹൻലാൽ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണെന്ന് നിർമ്മാതാവ് എസ്. സി പിള്ള. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ശ്രീനിവാസനെ തനിക്കിഷ്ടമാണ് അതുകൊണ്ട് തന്നെ ശ്രീനിവാസനെ മാറ്റി മറ്റൊരാളെ ഹിറോയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു.

അദ്ദേഹമാണ് അഭിനയിക്കുന്നകതെങ്കിൽ തനിക്ക് ആവറേജ് കളക്ഷൻ കിട്ടിയാൽ മതി. രണ്ട് കോടിയുടെ പടത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭം കിട്ടിയാലും തനിക്ക് സന്തോഷമായിരുന്നു. അങ്ങനെയാണ് ദൃശ്യം സിനിമ അദ്ദേഹത്തെ വെച്ച് ചെയ്യാൻ താൻ തീരുമാനിച്ചത്. അന്ന് അതിന് മെെത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്.

ജീത്തു ജോസഫായിരുന്നു തിരക്കഥാകൃത്ത്. പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യൻ അദ്ദേഹത്തിന്റെ ആദ്യ സിനിമ താൻ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും. കഥ കേട്ടപ്പോൾ തന്നെ ശ്രീനിവാസനെ നായകനായി നിശ്ചയിക്കുകയും ചെയ്തു. മീനയ്ക്ക് പകരം മീര വാസുദേവിനെയാണ് നായികയായി അന്ന് നിശ്ചയിച്ചിരുന്നത്.

Read more

എന്നാൽ അവസാന നിമിഷം താനും മാനേജരുമായി ആ സിനിമയുടെ പേരിൽ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു. പിന്നീട് ആ സിനിമ ചെയ്തത് അൻ്റിണി പെരുമ്പാവൂരാണ് . അതിന്റെ പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.