കലാകാരനെ സംബന്ധിച്ച് ലഹരിയ്ക്ക് അടിമപ്പെടരുത്, അതായിരുന്നു അദ്ദേഹത്തിന് സംഭവിച്ചത്: സമദ് മങ്കട

മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടനാണ് കലാഭവൻ മണി. ഇപ്പോഴിതാ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍  ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കലാഭവൻ മണിയെ കുറിച്ച് മനസ് തുറന്നത്.

എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കലാഭവൻ മണി. മനസ്സ് കൊണ്ട് സംസാരിക്കുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണ് അദ്ദേഹമെന്നും സമദ് പറയുന്നത്. കലാഭവന്‍ മണിയുമായി വളരെ അടുത്ത ബന്ധമായിരുന്നു പലർക്കും മണിയോടുള്ളത്. കൊച്ചിന്‍ ഹനീഫയ്ക്ക് കുട്ടികളുണ്ടാകാന്‍ വേണ്ടി മണി മാലയിട്ട് നോമ്പെടുത്ത് ശബരി മലയ്ക്ക് പോയിട്ടുണ്ടെന്ന് ഒരിക്കൽ ഹനീഫ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സമദ് പറഞ്ഞു.

മണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ താൻ പ്ലാനിട്ടിരുന്നു. വയലാര്‍ മാധവന്‍കുട്ടിയായിരുന്നു സംവിധാനം ചെയ്യാനിരുന്നത്. മണിയെ വീട്ടില്‍ പോയി കാണുകയും അഡ്വാന്‍സ് കൊടുക്കുകയും വരെ ചെയ്തതാണ്. പിന്നീട് അത് നീണ്ടുപോകുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാകാരനെ സംബന്ധിച്ച് ലഹരിയ്ക്ക് അടിമപ്പെടരുത്.

എന്തിനെങ്കിലും അടിമപ്പെട്ടാല്‍ നമ്മുടെ ക്രിയേറ്റിവിറ്റി നഷ്ടപ്പെടും. എന്തിനാണോ അഡിക്ടായത്, അതിലേക്കായിരിക്കും നമ്മളുടെ ശ്രദ്ധ പോവുക അതാണ് അദ്ദേഹത്തിനും സംഭവിച്ചതെന്നും സമദ് കൂട്ടിച്ചേർത്തു