സോളാര്‍ കേസുമായി ബന്ധപ്പെട്ട് 49 ദിവസത്തോളം ജയിലില്‍ കിടന്ന താരമാണ് ശാലു മേനോന്‍. സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പണം തട്ടിയെടുത്തു എന്നായിരുന്നു അന്ന് ശാലു മേനോനെതിരായി എത്തിയ കേസ്.
അതിനു ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശാലു മേനോൻ. ഓൺലുക്കേർസ് മീഡിയയോടാണ് ശാലു മേനോൻ മനസ് തുറന്നത്. സത്യസന്ധമായി പോകുന്ന ആളാണെങ്കിൽ ഒരു കലാകാരിയെയോ കലാകാരനെയോ ഒരിക്കലും തകർക്കാൻ പറ്റില്ലെന്നും തന്റെ പ്രശ്നങ്ങളുടെ സമയത്താണ് പലതും തിരിച്ചറിഞ്ഞത് എന്നുമാണ് ശാലു പറഞ്ഞത്.
‘വളരെ കുറച്ച് പേരെ പ്രശ്നം വന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുളളവർ എന്ന് മനസിലാക്കി. കാരണം പ്രശ്നങ്ങൾ വന്നപ്പോൾ പലരും ഒഴിവാക്കി. ഇപ്പോഴും പല സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് തന്നെ പത്ത് പന്ത്രണ്ട് വർഷമായി. ഇപ്പോഴും ചിലരൊക്കെ ഓർത്ത് വെച്ചിരിക്കുകയാണ്. അവരോടു ഒക്കെ എന്ത് പറയാൻ പറ്റും?’ എന്നാണ് ശാലു മേനോൻ പറഞ്ഞത്.