'കുഞ്ഞിന്റെ പേര് സിയല്‍, അവരിപ്പോള്‍ ഈ ഭൂഖണ്ഡത്തിലില്ല, സമാധാനത്തോടെ ജീവിക്കുന്നു': വേര്‍പിരിഞ്ഞതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ. അടിയുടെ ടീസര്‍ കണ്ടു എന്ന് അവതാരക പറയുമ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, എന്നാണ് ഷൈന്‍ പറയുന്നത്.

‘എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം’ എന്നാണ് ഷൈന്‍ പറയുന്നത്. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.

അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കണ്‍ഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. അല്ലെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആയി പോകും.

Read more

കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ. സ്ത്രീ ഭൂമി അല്ലെ എല്ലാവരും ചവിട്ടി നടക്കുകയല്ലേ സഹിക്കേണ്ടി വരും. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.