നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു!

ബോളിവുഡിൽനിന്ന് മറ്റൊരു താരവിവാഹം. നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ മാസം 23-ന് മുംബൈയിൽ വച്ചായിരിക്കും വിവാഹമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൊനാക്ഷിയും സഹീറും സൗത്ത് മുംബൈയിലെ ഒരു വേദിയിൽ വച്ച് വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. സൊനാക്ഷിയുടെ അച്ഛനും മുതിർന്ന നടനുമായ ശത്രുഘ്നൻ സിൻഹ ഇരുവർക്കും അനുഗ്രഹം നൽകിയതായും അവർ പരാമർശിച്ചു.

സോനാക്ഷിയും സഹീറും വളരെ നാളുകളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ബന്ധുക്കൾക്കുപുറമേ ഈ സീരീസിലെ സഹപ്രവർത്തകരെ ഒന്നടങ്കം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാൻ ചിത്രങ്ങളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചവരാണ് ഇരുവരും.

2010-ൽ ദബാംഗിലൂടെ സോനാക്ഷി അരങ്ങേറ്റം കുറിച്ചപ്പോൾ, 2019-ൽ നോട്ട്ബുക്കിലൂടെയായിരുന്നു സഹീറിൻ്റെ അരങ്ങേറ്റം. ഡബിൾ എക്‌സ്എൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.സഞ്ജയ് ലീല ഭൻസാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Read more