ടിനി ടോം പറഞ്ഞ ഒരു തമാശ വൈറലായി മാറിയിരിക്കുകയാണ്. കൗമുദി മൂവീസ് യൂട്യൂബ് ചാനല്‍ പരിപാടിയില്‍ ടിനി പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. നമുക്ക് യോഗ്യതയുണ്ടെങ്കിലെ എന്തെങ്കിലും കൊണ്ട് നടക്കാന്‍ പാടുള്ളൂ. ചമയുമ്പോള്‍ നമുക്കതിന് യോഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം എന്ന സന്ദേശം നല്‍കാനാണ് കളി എന്ന സിനിമയുടെ സെറ്റിലെ അനുഭവം ടിനി പറയുന്നത്.
ടിനിയുടെ വാക്കുകള്‍
കളിയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ഒരു ദിവസം ടിനിക്ക് ബൗണ്‍സര്‍മാരെ ആവശ്യമുണ്ടോ നാളെ ഗോള്‍ഡ് സൂക്കിലല്ലെ ചിത്രീകരണം എന്ന് ചോദിച്ചു. എന്നാല്‍ എനിക്ക് വേണ്ടെന്നും അവിടെ സ്ഥിരമായി നടക്കുന്നയാളെന്നും മറുപടി നല്‍കി. അടുത്ത ദിവസം ആറ്, ഏഴ് ബൗണ്‍സര്‍മാരുടെ നടുവില്‍ കൂടി ഈ നടന്‍ നടന്നുവരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്തരം ബൗണ്‍സര്‍മാരില്ല. ആര്‍ക്കാണ് ഇത്രയും ബൗണ്‍സര്‍മാര്‍ എന്നതറിഞ്ഞതോടെ ആളുകള്‍ ചിരി തുടങ്ങി.
സാധാരണ പച്ചവെള്ളം ഷൂട്ടിംഗിന് പുറത്തുനിന്നും വന്നവര്‍ ചോദിച്ചാല്‍ കൊടുക്കുന്നതില്‍ ദേഷ്യം വരുന്നവരാണ് പ്രൊഡക്ഷന്‍. ഒരാള്‍ 12 ചപ്പാത്തി വീതമാണ് ഈ ബൗണ്‍സര്‍മാര്‍ തിന്നത്. ഒപ്പം ഐസ്‌ക്രീം കൂടി കഴിച്ചു.
പിന്നീട് പലയിടത്തും ഈ സെക്യൂരിറ്റിയെയും കൊണ്ട് നടന്‍ നടന്നു. മെട്രോയുടെ ഹൈബി ഈഡനും എംഎല്‍എയും അടക്കം പങ്കെടുത്ത പരിപാടിയില്‍ വിളിക്കാതെ തന്നെ ഈ നടന്റെ എന്റെ കൂടെ സെക്യൂരിറ്റിയുമായി എത്തി. എംപി പോലും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന് ചോദിക്കുന്ന അവസ്ഥയായി. ഇത്തരത്തില്‍ മൂവാറ്റുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴും ഈ നടനും ബൗണ്‍സര്‍മാരും ഒപ്പം വന്നു അന്ന് ബാബുരാജും ഉണ്ടായിരുന്നു.
Read more
അവിടെയും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന ചോദ്യം ഉണ്ടായി. അവിടുന്ന് രാത്രി തന്നെ ഞാനും ബാബു രാജും തിരിച്ചുവന്നു. എന്നാല്‍ നടന്‍ അവിടെ തങ്ങി. രാവിലെ ഈ സെക്യൂരിറ്റിക്കാര്‍ ഇയാളെ വിട്ട് അടുത്ത പരിപാടിക്ക് പോയി. ഒരു സെക്യൂരിറ്റി സ്ഥാപനം എന്തോ ആവശ്യത്തിന് വിളിച്ചുവരുത്തിയതാണ് ഇവരെ. എന്നാല്‍ അത് നടന്നില്ല. ഇവര്‍ക്ക് നാലഞ്ച് ദിവസം വെറുതെ നില്‍ക്കണം. ആ സമയത്ത് ഈ സ്ഥാപനം നടന് ഫ്രീയായി ഇവരെ നല്‍കിയതാണ്. ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു