തല മുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല, ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികള്‍: ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറിയ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബുവും. രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നീ താരങ്ങളും നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തല മുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും ആഷിഖ് കുറിച്ചു.

ഈ കേസിന്റെ വിധി എന്താണങ്കെിലും അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്ന വരെ ഇരക്കൊപ്പം ഉണ്ടാകും എന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗും ആഷിഖ് അബു പങ്കുവെച്ചു.

ആഷിഖ് അബുവിന്റെ പോസ്റ്റ്:

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.

നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം

Read more

https://www.facebook.com/AashiqAbuOnline/posts/1755675984601503