മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് 'കിളവന്മാര്‍ എങ്ങോട്ടാ' എന്ന് കമന്റ്; 'ഹംസക്ക' മറുപടിയുമായി മുകേഷ്- വൈറല്‍

ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നതില്‍ നടന്‍ മുകേഷിന്റെ കഴിവ് ഒന്ന് വേറെയാണ്. അഭിനയമായാലും ജീവിതമായാലും തന്റെ ആ ശൈലിയ്ക്ക് ഒരു മാറ്റവുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മുകേഷ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് മുകേഷിന്റെ തകര്‍പ്പന്‍ മറുപടി.

മമ്മൂട്ടിയ്ക്ക് ഒപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി മുകേഷ് തന്റെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കണ്ട് സിറാജ് ബിന്‍ ഹംസ എന്നൊരാള്‍ അതിനടിയില്‍ “കിളവന്മാര്‍ എങ്ങോട്ടാ” എന്ന് കമന്റ് ചെയ്തു. ഉടന്‍ വന്നു മുകേഷിന്റെ സരസന്‍ മറുപടി. “ഞങ്ങളുടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ” എന്ന്.

Image may contain: 4 people, people smilingImage may contain: 1 person, textImage may contain: 8 people, people smiling, text
ഇതിന്റ വാല് പിടിച്ച് സോഷ്യല്‍ മീഡിയ ഹംസക്ക തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. മുകേഷിന്റെ കമന്റിന് മാത്രം പതിനായിരത്തിനടുത്ത് ലൈക്ക് ലഭിച്ചിട്ടുണ്ട്. “ഇതാണ് ശരിക്കും ഉരുളയ്ക്ക് ഉപ്പേരി” എന്ന് പറയുന്നതെന്നാണ് കമന്റുകള്‍. ഇതിനെ ചുറ്റിപ്പറ്റി ട്രോളുകളും തലപൊക്കി. എന്തായാലും ഹംസക്ക കുറച്ചു ദിവസം സോഷ്യല്‍ മീഡിയയില്‍ ചൂടപ്പം പോലെ ഇറങ്ങി കറങ്ങും.

Read more