'വണക്കം ദളപതി', സ്വാഗതം ചെയ്ത് പൃഥ്വിയും താരങ്ങളും; ഇന്‍സ്റ്റയില്‍ വിജയ് തരംഗം

വിജയ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിനെ ആവേശത്തോടെ ഏറ്റെടുത്ത് ആരാധകരും ഒപ്പം സഹതാരങ്ങളും. ‘ആക്ടര്‍ വിജയ്’ എന്ന പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ ഒരു പോസ്റ്റ് ആണ് വന്നത്. ‘ലിയോ’ ലുക്കിലുള്ള ചിത്രമാണ് വിജയ് പോസ്റ്റ് ചെയ്തത്. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്.

മണിക്കൂറുകള്‍ക്കുള്ളില്‍ നാല് മില്യണ്‍ ഫോളോവേഴ്‌സ് ആണ് വിജയ്ക്ക് ലഭിച്ചത്. പൃഥ്വിരാജ്, ചിമ്പു, അല്‍ഫോണ്‍സ് പുത്രന്‍, അനു സിത്താര തുടങ്ങിയവരെല്ലാം വിജയ്ക്ക് സ്വാഗതം നേര്‍ന്നുകൊണ്ട് എത്തി. ‘ഇന്‍സ്റ്റ ലോകത്തിലേയ്ക്ക് സ്വാഗതം സഹോദരാ’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

View this post on Instagram

A post shared by Vijay (@actorvijay)

‘വണക്കം ദളപതി’ എന്നാണ് ആമസോണ്‍ പ്രൈം നടന്റെ ആദ്യ പോസ്റ്റിന് കമന്റായി കുറിച്ചത്. പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇപ്പോഴും കമന്റുകള്‍ വരുന്നുണ്ട്. ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ സെറ്റിലാണ് വിജയ് ഇപ്പോഴുള്ളത്.

Read more

സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, മിഷ്‌കിന്‍, ബാബു ആന്റണി, തൃഷ, പ്രിയാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ആണ് ലിയോ തിയേറ്ററുകളിലെത്തുക.