സ്ലീവാച്ചന്റെ അമ്മ ഇനി കുഞ്ചാക്കോ ബോബനൊപ്പം; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം പുരോഗമിക്കുന്നു

മികച്ച വിജയം നേടിയ കെട്ട്യോളാണ് എന്റെ മാലാഖയില്‍ ആസിഫ് അലിയുടെ അമ്മയായി വേഷമിട്ട മനോഹരി ജോയ് ഇനി കുഞ്ചാക്കോ ബോബനൊപ്പം. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനൊപ്പം മനോഹരി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലെ മനോഹരിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.  ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ അമ്മയായി മനോഹരി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ജോജു ജോര്‍ജും ചിത്രത്ത്ില്‍ ഒരു പ്രദാന വേഷം കൈകാര്യം ചെയ്യുന്നു. നിമിഷ സജയനാണ് നായിക. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന.

https://www.facebook.com/entertainmentmid/photos/a.252993258725163/511141122910374/?type=3&theater

Read more

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. കൊടൈക്കനാല്‍ ആണ് പ്രധാനലൊക്കേഷന്‍. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.