'പ്രസവ തിയതിക്ക് രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു, ഒരു മാസത്തോളം ഐസിയുവില്‍ ആയിരുന്നു'; നടി മിയയുടെ സഹോദരി പറയുന്നു

മകന്‍ ലൂക്ക ജനിച്ച വിവരം കഴിഞ്ഞ ജൂലൈയിലാണ് നടി മിയ ജോര്‍ജ് ആരാധകരുമായി പങ്കുവച്ചത്. തന്റെ ഗര്‍ഭകാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിയ പരസ്യമാക്കത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് താരത്തിന്റെ സഹോദരി ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിനി പ്രതികരിച്ചത്.

ഗര്‍ഭകാലത്ത് മിയക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ജിനി പറയുന്നത്. പ്രസവ തിയതിക്ക് രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു.

അതിനു ശേഷമാണ് കുഞ്ഞിനെ തങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും ജിനി പറഞ്ഞു. മിയയും കുഞ്ഞും ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.

ലോക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മിയ. കുഞ്ഞ് ലൂക്കയുടെ ചിത്രങ്ങളും വിശേഷങ്ങളും മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.

Read more